കാസര്‍കോട്: മേല്‍പ്പറമ്പ് സ്വദേശിയും മുംബൈ ഗസ്റ്റ്ഹൗസ് നടത്തിപ്പുകാരനുമായിരുന്ന കെ.എം. ശംസുദ്ദീ(37)ന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സി.ബി.ഐ പട കാസര്‍കോട്ട് തമ്പടിച്ചു. സി.ബി.ഐ മുംബൈ യൂണിറ്റിലെ 18 പേരടങ്ങുന്ന സംഘമാണ് അന്വേഷണവുമായി ബന്ധപ്പെട്ട് കാസര്‍കോട്ട് തമ്പടിച്ചിരിക്കുന്നത്.
മംഗലാപുരം കേന്ദ്രമാക്കിയാണ് സി.ബി.ഐ സംഘം അന്വേഷണം ഏകോപിപ്പിച്ചിരിക്കുന്നത്. നേരത്തെ കേസന്വേഷണം നടത്തി വന്നിരുന്നത് ഡി.വൈ.എസ്.പി കലൈമണിയായിരുന്നു. ഇപ്പോള്‍ എത്തിയ 18 അംഗ സംഘത്തില്‍ സി.ബി.ഐ എസ്.പി ഫല്‍സനെ, കലൈമണി ഉള്‍പ്പെടെ രണ്ട് ഡി.വൈ.എസ്.പിമാര്‍, രണ്ട് വനിതാ സി.ബി.ഐ ഓഫീസര്‍മാര്‍ തുടങ്ങിയവരാണുള്ളത്.