ഇന്‍സ്‌പെക്ടര്‍മാരുള്‍പ്പെടെയുള്ള ഇരുപതംഗ സി ബി ഐ സംഘമാണ് പത്ത് ഇന്നോവ കാറുകളിലായി ഇന്നു രാവിലെ കാസര്‍കോട്ടെത്തിയത്. ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ മേല്‍പറമ്പ് കയ്‌നോത്തെ അഹമ്മദ്, മാക്കോട്ടെ മുഹമ്മദ് കുഞ്ഞി എന്നിവരുടെ വീടുകളില്‍ പരിശോധന നടത്തി. കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഒരു വീട്ടിലും പരിശോധന നടത്തി.
2007 ജുലൈ 3 നാണ് മുംബൈയില്‍ ഗസ്റ്റ് ഹൗസ് നടത്തിപ്പിക്കാരനായിരുന്ന ഷംസുദ്ദിനെ കാണാതാകുന്നത്. ഷംസുദ്ദിന്‍ മുംബൈയിലെ വി. ടി യിലെ എം എം ആര്‍ മാര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് കാണാതായത്. ഗസ്റ്റ് ഹൗസും, ഒരു വ്യാപരസ്ഥാപനവും നടത്തിവരികയായിരുന്ന ശംസുദ്ദിന് ചിലരില്‍ നിന്ന് പണം കിട്ടാനുണ്ടെന്നും പറഞ്ഞാണ് താമസ സ്ഥലത്തുനിന്നും പോയത്. പിന്നീട് തിരിച്ചെത്തിയില്ല. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ മുംബൈ പോലീസില്‍ പരാതി നല്‍കിയിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. അതിനിടെ ഷംസുദ്ദിനെ മോചിപ്പിക്കാന്‍ 50 ലക്ഷം നല്‍കണമെന്നാവശ്യപ്പെട്ട് ഭാര്യ ഖയറുന്നിസയുടെ വീട്ടിലേക്ക് അജ്ഞാത സംഘം ഫോണ്‍ ചെയ്തിരുന്നു. തുടര്‍ന്ന് വീണ്ടും പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം തൃപ്തികരമല്ലാത്തതിനാല്‍ കേസ് സി ബി ഐ ക്കു വിടണമെന്നാവശ്യപ്പെട്ട് ഷംസുദ്ദിന്റെ ഭാര്യ കുമ്പള കണ്ണൂര്‍ പേരാലിലെ ഖയറുന്നിസ ഹൈക്കോടതിയില്‍ ഹേബിയന്‍സ് കോര്‍പസ് ഹര്‍ജി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷംസുദ്ദിനെ കണ്ടെത്തെണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയത്.
എന്നാല്‍ ആദ്യം കേസ് അന്വേഷിച്ച ടീമിന് അന്വേഷണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍ പുതിയ സി ബി ഐ സംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.

No comments:
Post a Comment