കാസര്കോറട്: മുംബൈയില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ കാണാതായ മേല്പ്പററമ്പിലെ ശംസുദ്ദീനെ(37)കണ്ടെത്തുന്നതിന് ക്രൈംബ്രാഞ്ചിനെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ആക്ഷന്‍ കമ്മിറ്റി ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന് പരാതി നല്കിചയതിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്രാ ആഭ്യന്തര മന്ത്രിക്ക് കത്തയച്ചിരുന്നു.
Wednesday, September 2, 2009
ശംസുദ്ദീനെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണം: ആക്ഷന്‍ കമ്മിറ്റി
കാസര്കോറട്: മുംബൈയില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ കാണാതായ മേല്പ്പററമ്പിലെ ശംസുദ്ദീനെ(37)കണ്ടെത്തുന്നതിന് ക്രൈംബ്രാഞ്ചിനെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ആക്ഷന്‍ കമ്മിറ്റി ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന് പരാതി നല്കിചയതിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്രാ ആഭ്യന്തര മന്ത്രിക്ക് കത്തയച്ചിരുന്നു.
മേല്പപറമ്പിലെ ഷംസുദ്ദീനെ വിട്ടുകൊടുക്കാന്‍ 50 ലക്ഷംരൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഘം പിടിയില്‍
കാസര്കോപട്: മേല്പിറമ്പ് സ്വദേശിയും മുംബൈയില്‍ ഗസ്റ്റ് ഹൗസ് ഉടമയുമായ ഷംസുദ്ദീനെ(34) രണ്ടുവര്ഷംO മുമ്പ് ദുരൂഹസാഹചര്യത്തില്‍ കാണാതായതുമായി ബന്ധപ്പെട്ട് ഭാര്യയെ ഫോണില്‍ വിളിച്ച് 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തില്‍ മൂന്നംഗസംഘത്തെ മുംബൈയില്നി്ന്നും കസ്റ്റഡിയില്‍ എടുത്ത് കുമ്പളയില്‍ കൊണ്ടുവന്നു. കുമ്പള പേരാലിലെ അബ്‌ദുര്റ്ഹ്മാന്‍, റഫീഖ് എന്ന മുഹമ്മദ് റഫീഖ്, അബ്‌ദുര്റനഹ്മാന്‍ എന്നിവരെയാണ് കുമ്പള എ.എസ്.ഐ.തോമസ്, കോണ്സ്റ്റ ബിള്‍ രതീഷ് എന്നിവരുടെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ഷംസുദ്ദീന്‍ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് വിശദമായി ചോദ്യംചെയ്‌ത് വരികയാണ്. രണ്ടുവര്ഷംാ മുമ്പാണ് ഷംസുദ്ദീനെ മുംബൈ വി.ടി.യിലെ എം.എം.ആര്‍. മാര്ഗ്പ പോലീസ് സ്റ്റേഷന്‍ പരിധിയില്നി്ന്നും ദുരൂഹസാഹചര്യത്തില്‍ കാണാതായത്.
മുംബൈയില്‍ ഗസ്റ്റ് ഹൗസും വ്യാപാരസ്ഥാപനങ്ങളും നടത്തിവരികയായിരുന്നു ഷംസുദ്ദീന്‍. ചിലരില്‍ നിന്നും കുറച്ച് പണം കിട്ടാനുണ്ടെന്നു പറഞ്ഞാണ് ഷംസുദ്ദീന്‍ താമസസ്ഥലത്തുനിന്നും പോയത്. പിന്നീട് തിരിച്ചെത്തിയിരുന്നില്ല. ഇതു സംബന്ധിച്ച് കൂടെയുള്ള ബന്ധുക്കള്‍ സി.ടി. എം.എം.ആര്‍. മാര്ഗ്ു പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയയതിന്റെ അടിസ്ഥാനത്തില്‍ കേസ് അന്വേഷണം നടത്തിവരികയായിരുന്നു. ഷംസുദ്ദീനെ കാണാതായി അഞ്ച് മാസത്തിനു ശേഷം ഭാര്യ കുമ്പള പേരാലിലെ ഖൈറുന്നീസയുടെ വീട്ടിലേക്ക് അജ്ഞാതസംഘം ഫോണ്‍ വിളിച്ച് ഷംസുദ്ദീനെ വിട്ടുകിട്ടണമെങ്കില്‍ 50 ലക്ഷം രൂപ നല്കഫണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിളിച്ചവര്‍ ഹിന്ദിയിലാണ് സംസാരിച്ചിരുന്നത്. ഫോണ്‍ ഷംസുദ്ദീന് കൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഷംസുദ്ദീന്റെ നാവ് മുറിച്ചുകളഞ്ഞിരിക്കുകയാണെന്നും സംസാരിക്കാന്‍ കഴിയില്ലെന്നുമാണ് അറിയിച്ചത്. ഞങ്ങളുടെ സംഘത്തലവന്‍ പാക്കിസ്ഥാനി ആണെന്നും പണം തന്നില്ലെങ്കില്‍ ഷംസുദ്ദീനെ വെടിവെച്ച് കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയാണ് ഫോണ്‍ വെച്ചത്. ഇതേ തുടര്ന്ന് ഖൈറുന്നീസ കുമ്പള പോലീസില്‍ പരാതി നല്കിോയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട് കോളര്‍ ഐ.ഡി. ഘടിപ്പിച്ചിരുന്നു. പിന്നീട് മാസങ്ങളോളം ഒരു വിവരവുമുണ്ടായില്ല. ഏതാനും മാസം മുമ്പാണ് ഖൈറുന്നീസക്ക് വീണ്ടും ഫോണ്‍ സന്ദേശം എത്തിയത്. നല്കാുനുള്ള പണത്തില്‍ അഞ്ച് ലക്ഷം രൂപ കുറവ് വരുത്തിയിട്ടുണ്ടെന്നും 45 ലക്ഷം രൂപ ഉളളാള്‍ പാലത്തിനുസമീപം എത്തിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. പിന്നീട് രണ്ട് തവണയും സംഘം ഇതേ ആവശ്യം ഉന്നയിച്ച് വിളിച്ചിരുന്നു. ഫോണ്‍ നമ്പര്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തില്‍ വിളിച്ചത് കുമ്പള പേരാലിലെ അബ്‌ദുര്റകഹ്മാന്റെ മൊബൈല്‍ നമ്പറില്‍ നിന്നാണെന്ന് തിരിച്ചറിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുമ്പള പോലീസിന്റെ അന്വേഷണം മുംബൈയിലേക്ക് വ്യാപിപ്പിക്കുകയും മോചനദ്രവ്യം ആവശ്യപ്പെട്ട മൂന്നംഗസംഘത്തെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തിട്ടുള്ളത്.
ഷംസുദ്ദീന്‍ എവിടെയാണുള്ളതെന്ന് തങ്ങള്ക്കിറിയില്ലെന്നും തങ്ങള്ക്ക്ള കിട്ടാനുള്ള പണം ആവശ്യപ്പെട്ടാണ് ഷംസുദ്ദീന്റെ ഭാര്യയെ ഫോണില്‍ വിളിച്ചതെന്നുമാണ് പിടിയിലായവര്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ഇവരെ വിശദമായി ചോദ്യം ചെയ്‌ത ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്ന് കുമ്പള എസ്.ഐ. എം.എ. മാത്യു പറഞ്ഞു.
Reported By: www,kasaragodvartha.com
On 27 Aug 2009

റോസ് വിനയുടെ കാത്തിരിപ്പ് നീളുന്നു; ബാപ്പ എവിടെ?
റോസ് വിനയുടെ മനസില്‍ ബാപ്പയുടെ ചിത്രം മങ്ങാന്‍ തുടങ്ങിയിരിക്കുന്നു, തന്റെ കളിചിരികളില്‍ കൂട്ടായി നിന്നിരുന്ന ബാപ്പ വരാത്തതെന്തേയെന്ന് അവളുടെ പരിഭവം... ചോദിക്കുമ്പോള്‍ ഉമ്മ കരയും. ആ കണ്ണുനീരിന്റെ അര്‍ഥമെന്തെന്ന് റോസ്വിനയെന്ന ഏഴു വയസുകാരിയ്ക്ക് മനസിലായിട്ടില്ലിനിയും. ഒരു നാള്‍ കൈനിറയെ സമ്മാനങ്ങളുമായി ബാപ്പ വരുന്നതും സ്വപ്നം കണ്ടിരിക്കുകയാണവളിപ്പോഴും. രണ്ട് വര്‍ഷം മുമ്പ് മുംബൈയില്‍ നിന്നും കാണാതായ ഷംസുദീന്‍ കുന്നരിയത്ത് ഇവിടെയോരു കുടുംബത്തിന്റെ നൊമ്പരമാവുന്നു. എന്നെങ്കിലുമൊരു ദിവസം നിറപുഞ്ചിരിയുമായി വാതില്ക്കല്‍ ഷംസുവെത്തുന്നതും കാത്തിരിക്കുകയാണവര്‍...
വര്‍ഷങ്ങളായി മുംബൈയില്‍ ലോഡ്ജിംഗ് നടത്തുകയാണ് ഷംസുവും സഹോദരന്‍ ഖാദറും. ഒരിടത്തരം കുംടുംബത്തിന്റെ ആധികളൊക്കെയുണ്ട്. എങ്കിലും സന്തോഷകരമായിരുന്നു ആ ജീവിതം. അതിനിടെ, വില്ലനായി എത്തിയ രോഗത്തെ കിഡ്നി കൊണ്ട് പകരം വയ്ക്കേണ്ടി വന്നു. രണ്ടായിരത്തിനാലില്‍ കോയമ്പത്തൂരില്‍ വച്ചായിരുന്നു. കിഡ്നി മാററിവയ്ക്കല്‍ ശസ്ത്രക്രിയ. ലോഡ്ജിംഗ് നടത്തുന്നതിനിടെ അടുത്ത ആഘാതവുമെത്തി. മറെറാരാളെ ഏല്പിക്കാന്‍ വേണ്ടി ഷംസുവിന്റെ കൈയില്‍ വന്ന പണം കളളപ്പണമാണെന്ന് നിരപരാധിയായ ഷംസു അറിഞ്ഞിരുന്നില്ല. ഈ കേസില്‍ ഷംസു രണ്ട് വര്‍ഷം ജയിലില്‍ കിടക്കുകയും ചെയ്തു.
ആരും തളര്‍ന്നു പോകുന്ന ആ നിമിഷങ്ങളിലും ഷംസു പതറിയില്ല, എല്ലാത്തിനുമൊപ്പം ഭാര്യ ഖൈറുന്നിസയും പുന്നാരമകളും ഒപ്പമുണ്ടെന്ന ചിന്തയായിരുന്നു ഷംസുവിന്റെ പ്രചോദനം. ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ ആ കുടുംബത്തിലേക്ക് മറെറാരതിഥിയുമെത്തി, ഓമനത്തം തുളുമ്പുന്ന ആ ആണ്‍കുഞ്ഞിനെ അവര്‍ ഫര്‍ഹാന്‍ എന്നു വിളിച്ചു. റോസ് വിനയും ഫര്‍ഹാനും അവരുടെ കളിചിരികളുമൊക്കെയായി സുകൃതം നിറഞ്ഞ ജീവിതത്തിനിടയിലേക്കാണ് അപ്രതീക്ഷിതമായി ആ ദുരന്തമെത്തിയത്.
ജ്യേഷ്ഠന്‍ ഖാദറിനൊപ്പം താമസിച്ചിരുന്ന സീതാറാം ബില്‍ഡിംഗില്‍ നിന്ന് ഒരു ദിവസം പതിനൊന്നുമണിയ്ക്ക് ഇറങ്ങിയതായിരുന്നു ഷംസു. മുംബൈ നഗരത്തിന്റെ ഇടവഴികള്‍പോലും മന:പ്പാഠമായിരുന്നു ഷംസുവിന്. ഇടയ്ക്ക് പുറത്തിറങ്ങുന്നത് പതിവായതിനാല്‍ ജ്യേഷ്ഠന്‍ എവിടേയ്ക്കെന്ന് തിരക്കിയില്ല. അന്നു രാത്രി കാണാതായപ്പോള്‍ ഏതെങ്കിലും സുഹൃത്തുക്കളോടൊപ്പം തങ്ങിയതാവാമെന്ന് ഖാദര്‍ കരുതി. പിറേറന്ന് ഉച്ചയായിട്ടും എത്താതിരുന്നപ്പോള്‍ ഖാദറിന് സന്ദേഹമായി. ഷംസുവിന്റെ മൊബൈലിലേക്ക് വിളിക്കാന്‍ തുടങ്ങിയപ്പോഴാണോര്‍ത്തത് അവന്‍ രണ്ടു മൂന്ന് ദിവസമായി ഫോണ്‍ ഉപയോഗിക്കാറില്ലെന്ന്. ഉടന്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചന്വേഷിച്ചു. പക്ഷെ എവിടെയും ഷംസു എത്തിയിട്ടില്ല. റൂമില്‍ നിന്നിറങ്ങിയ ശേഷം ഷംസുവിനെ കണ്ടവരാരുമില്ല. മുംബൈയില്‍ ഷംസു പോകാറുളളിടത്തൊന്നും അന്ന് എത്തിയതുമില്ല. ഷംസു എവിടെ പോയി. ആ ചോദ്യം പരിചിതമല്ലാത്ത വഴികളില്‍ ദിശതെററുകയാണ്.
പിന്നെ ഷംസുവിനെ തേടി ഇന്ത്യ മുഴുവന്‍ അന്വേഷണമായിരുന്നു. അജ്മീറിലും തമിഴ്നാട്ടിലും ആഗ്രയിലുമൊക്കെ അറിയാവുന്നവരെക്കൊണ്ടൊക്കെ അന്വേഷിപ്പിച്ചു. കാണാതായതിന്റെ പിറേറദിവസം തന്നെ മുംബൈ പോലീസില്‍ പരാതി നല്കിയിരുന്നെങ്കിലും അന്വേഷണത്തിനു വേഗതയുണ്ടായില്ല. തുടര്‍ന്ന് പി. കരുണാകരന്‍ എം.പി രക്ഷാധികാരിയായും കെ.വി കുഞ്ഞിരാമന്‍ എംഎല്‍എ ചെയര്‍മാനും വി.കെ അശോകന്‍ കണ്‍വീനറുമായി കമ്മിററി രൂപീകരിച്ചു. കേരള, മഹാരാഷ്ട്ര മുഖ്യമന്ത്രിമാര്‍ക്കും ആഭ്യന്തരമന്ത്രിക്കും ഡിജിപിയ്ക്കുമൊക്കെ പരാതി നല്കി. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍, മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍.ആര്‍ പാട്ടീല്‍ എന്നിവര്‍ ഫാക്സിലൂടെ അന്വേഷണവിവരങ്ങളാരാഞ്ഞു. പോലീസ് കേന്ദ്രങ്ങള്‍ അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും ഷംസുവിനെ മാത്രം കാണ്ടെത്താനായില്ല.
ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷനായ ഷംസുവിന് ശത്രുതയോ വൈരാഗ്യമോ ആരോടുമില്ലെന്നും ആരും അപയാപ്പെടുത്താന്‍ സാധ്യതയില്ലെന്നും കുടുംബം പറയുന്നു. അന്വേഷണം വഴിമുട്ടുന്നതും അവിടെയാണ്.
ബാപ്പയെ കണ്ട ഓര്‍മയില്ലാത്ത മൂന്നരവയസുകാരന്‍ ഫര്‍ഹാനെ നെഞ്ചോടു ചേര്‍ത്തുവെക്കാന്‍ ഷംസു എത്തുമോ? ഈ ലോകത്തിന്റെ ഏതു കോണിലായാലും സാരമില്ല, ഒരു വിവരം കിട്ടിയാല്‍ മതിയെന്ന് അവസാന പ്രതീക്ഷയാണ് ഈ കുടുംബത്തിനുളളത്.
ഒന്നുമറിയാത്ത ഈ ശൂന്യതയാണ് കാത്തിരിപ്പ് നീളുന്തോറും ഖൈറുന്നീസയുടെ കണ്ണുകളെ ചുവപ്പണിയിക്കുന്നത്. ആരെന്തു പറഞ്ഞാലും ഷംസു വരും, വരണമെന്ന പ്രാര്‍ഥനയുമായി ഒരു കുടുംബം കാത്തിരിക്കുമ്പോള്‍ പ്രതീക്ഷകല്‍ പുതിയ ദൂരം നേടുകയാണ്.
Reported by Qayum Manya ( http://www.kasaragodvartha.com/)
On 11 June 2009
Subscribe to:
Comments (Atom)