കാസര്കോപട്: മേല്പിറമ്പ് സ്വദേശിയും മുംബൈയില്‍ ഗസ്റ്റ് ഹൗസ് ഉടമയുമായ ഷംസുദ്ദീനെ(34) രണ്ടുവര്ഷംO മുമ്പ് ദുരൂഹസാഹചര്യത്തില്‍ കാണാതായതുമായി ബന്ധപ്പെട്ട് ഭാര്യയെ ഫോണില്‍ വിളിച്ച് 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തില്‍ മൂന്നംഗസംഘത്തെ മുംബൈയില്നി്ന്നും കസ്റ്റഡിയില്‍ എടുത്ത് കുമ്പളയില്‍ കൊണ്ടുവന്നു. കുമ്പള പേരാലിലെ അബ്‌ദുര്റ്ഹ്മാന്‍, റഫീഖ് എന്ന മുഹമ്മദ് റഫീഖ്, അബ്‌ദുര്റനഹ്മാന്‍ എന്നിവരെയാണ് കുമ്പള എ.എസ്.ഐ.തോമസ്, കോണ്സ്റ്റ ബിള്‍ രതീഷ് എന്നിവരുടെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ഷംസുദ്ദീന്‍ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് വിശദമായി ചോദ്യംചെയ്‌ത് വരികയാണ്. രണ്ടുവര്ഷംാ മുമ്പാണ് ഷംസുദ്ദീനെ മുംബൈ വി.ടി.യിലെ എം.എം.ആര്‍. മാര്ഗ്പ പോലീസ് സ്റ്റേഷന്‍ പരിധിയില്നി്ന്നും ദുരൂഹസാഹചര്യത്തില്‍ കാണാതായത്.
മുംബൈയില്‍ ഗസ്റ്റ് ഹൗസും വ്യാപാരസ്ഥാപനങ്ങളും നടത്തിവരികയായിരുന്നു ഷംസുദ്ദീന്‍. ചിലരില്‍ നിന്നും കുറച്ച് പണം കിട്ടാനുണ്ടെന്നു പറഞ്ഞാണ് ഷംസുദ്ദീന്‍ താമസസ്ഥലത്തുനിന്നും പോയത്. പിന്നീട് തിരിച്ചെത്തിയിരുന്നില്ല. ഇതു സംബന്ധിച്ച് കൂടെയുള്ള ബന്ധുക്കള്‍ സി.ടി. എം.എം.ആര്‍. മാര്ഗ്ു പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയയതിന്റെ അടിസ്ഥാനത്തില്‍ കേസ് അന്വേഷണം നടത്തിവരികയായിരുന്നു. ഷംസുദ്ദീനെ കാണാതായി അഞ്ച് മാസത്തിനു ശേഷം ഭാര്യ കുമ്പള പേരാലിലെ ഖൈറുന്നീസയുടെ വീട്ടിലേക്ക് അജ്ഞാതസംഘം ഫോണ്‍ വിളിച്ച് ഷംസുദ്ദീനെ വിട്ടുകിട്ടണമെങ്കില്‍ 50 ലക്ഷം രൂപ നല്കഫണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിളിച്ചവര്‍ ഹിന്ദിയിലാണ് സംസാരിച്ചിരുന്നത്. ഫോണ്‍ ഷംസുദ്ദീന് കൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഷംസുദ്ദീന്റെ നാവ് മുറിച്ചുകളഞ്ഞിരിക്കുകയാണെന്നും സംസാരിക്കാന്‍ കഴിയില്ലെന്നുമാണ് അറിയിച്ചത്. ഞങ്ങളുടെ സംഘത്തലവന്‍ പാക്കിസ്ഥാനി ആണെന്നും പണം തന്നില്ലെങ്കില്‍ ഷംസുദ്ദീനെ വെടിവെച്ച് കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയാണ് ഫോണ്‍ വെച്ചത്. ഇതേ തുടര്ന്ന് ഖൈറുന്നീസ കുമ്പള പോലീസില്‍ പരാതി നല്കിോയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട് കോളര്‍ ഐ.ഡി. ഘടിപ്പിച്ചിരുന്നു. പിന്നീട് മാസങ്ങളോളം ഒരു വിവരവുമുണ്ടായില്ല. ഏതാനും മാസം മുമ്പാണ് ഖൈറുന്നീസക്ക് വീണ്ടും ഫോണ്‍ സന്ദേശം എത്തിയത്. നല്കാുനുള്ള പണത്തില്‍ അഞ്ച് ലക്ഷം രൂപ കുറവ് വരുത്തിയിട്ടുണ്ടെന്നും 45 ലക്ഷം രൂപ ഉളളാള്‍ പാലത്തിനുസമീപം എത്തിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. പിന്നീട് രണ്ട് തവണയും സംഘം ഇതേ ആവശ്യം ഉന്നയിച്ച് വിളിച്ചിരുന്നു. ഫോണ്‍ നമ്പര്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തില്‍ വിളിച്ചത് കുമ്പള പേരാലിലെ അബ്‌ദുര്റകഹ്മാന്റെ മൊബൈല്‍ നമ്പറില്‍ നിന്നാണെന്ന് തിരിച്ചറിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുമ്പള പോലീസിന്റെ അന്വേഷണം മുംബൈയിലേക്ക് വ്യാപിപ്പിക്കുകയും മോചനദ്രവ്യം ആവശ്യപ്പെട്ട മൂന്നംഗസംഘത്തെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തിട്ടുള്ളത്.
ഷംസുദ്ദീന്‍ എവിടെയാണുള്ളതെന്ന് തങ്ങള്ക്കിറിയില്ലെന്നും തങ്ങള്ക്ക്ള കിട്ടാനുള്ള പണം ആവശ്യപ്പെട്ടാണ് ഷംസുദ്ദീന്റെ ഭാര്യയെ ഫോണില്‍ വിളിച്ചതെന്നുമാണ് പിടിയിലായവര്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ഇവരെ വിശദമായി ചോദ്യം ചെയ്‌ത ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്ന് കുമ്പള എസ്.ഐ. എം.എ. മാത്യു പറഞ്ഞു.
Reported By: www,kasaragodvartha.com
On 27 Aug 2009
Subscribe to:
Post Comments (Atom)


No comments:
Post a Comment