കുമ്പള: മുംബൈയില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് കാണാതായ മേല്‍പറമ്പ് സ്വദേശി ഷംസുദ്ദീനെ(37) കണ്ടെത്താന്‍ പോലീസിന് ഹൈക്കോടതി ഒന്നരമാസം കൂടി സമയം അനുവദിച്ചു. പോലീസിന്റെ അപേക്ഷയെതുടര്‍ന്നാണിത്. 2007 ജുലൈ മൂന്നിനാണ് ഷംസുദ്ദീനെ കാണാതായത്. യുവാവിനെ
കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഭാര്യ കുമ്പള, പേരാല്‍ കണ്ണൂരിലെ ഹൈറുന്നീസ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഷംസുദ്ദീനെ കണ്ടെത്തണമെന്ന കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന കുമ്പള എസ്.ഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. Read news here

No comments:
Post a Comment