കാസര്കോറട്: മുംബൈയില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ കാണാതായ മേല്പ്പററമ്പിലെ ശംസുദ്ദീനെ(37)കണ്ടെത്തുന്നതിന് ക്രൈംബ്രാഞ്ചിനെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ആക്ഷന്‍ കമ്മിറ്റി ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന് പരാതി നല്കിചയതിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്രാ ആഭ്യന്തര മന്ത്രിക്ക് കത്തയച്ചിരുന്നു.
മുംബൈയിലെ എം.ആര്‍.എ മാര്ഗ്് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും 2007 ജുലൈ 3 നാണ് ശംസുദ്ദീനെ കാണാതായത്. ബന്ധുക്കള്‍ നല്കിയയ പരാതിയില്‍ കാര്യമായ അന്വേഷണം മുംബൈ പോലീസ് നടത്തിയിട്ടില്ല. സംഭവത്തിന് ശേഷം നാല് മാസത്തിനു കഴിഞ്ഞ് യു.പി യിലെ നാഗ്‌പ്പൂരില്‍ നിന്ന് വിളിക്കുകയാണെന്ന് പറഞ്ഞ് ഹിന്ദിയില്‍ സംസാരിക്കുന്ന ഒരാള്‍ ഭാര്യ ഖൈറുന്നീസയുടെ കുമ്പള പേരാല്‍ കണ്ണൂരിലെ വീട്ടിലേക്ക് വിളിച്ചിരുന്നു. ശംസുദ്ദീന്‍ തങ്ങളുടെ കൈവശംമുണ്ടെന്നും സുഖമില്ലെന്നും വൈകാതെ മോചിപ്പിക്കുമെന്നായിരുന്നു പറഞ്ഞത്.
2009 ഫബ്രവരിയില്‍ ഹിന്ദിയിലുള്ള ആ അജ്ഞാത ഫോണ്‍ വീണ്ടും വന്നിരുന്നു. ശംസുദ്ദീനെ മുംബൈ ഡോഗ്രിയിലെ മിനാര്‍ മസ്‌ജിദിനടുത്ത് രണ്ട് ദിവസത്തിനകം കൊണ്ട് വിടാമെന്നാണ് പറഞ്ഞത്. ശിവായെന്നാണ് വിളിക്കുന്നയാള്‍ പരിചയപ്പെടുത്തിയത്. പറഞ്ഞ ദിവസം ശംസുദ്ദീനെ ഇവര്‍ എത്തിച്ചിരുന്നില്ല. തുടര്ന്ന് വീണ്ടും വിളിച്ചപ്പോള്‍ മോചിപ്പിക്കാന്‍ 50 ലക്ഷം ആവശ്യപ്പെടുകയായിരുന്നു. ഉള്ളാള്‍ പാലത്തിനടുത്ത് പണവുമായി എത്താനാണ് ആവശ്യപ്പെട്ടത്. ടെലിഫോണ്‍ സംഭാഷണങ്ങള്‍ വീട്ടുകാര്‍ റിക്കാര്ഡ്ക ചെയ്‌ത് ജില്ലാ പോലീസ് സൂപ്രണ്ടിനും കുമ്പള സി.ഐ ക്കും പരാതി നല്കിായിരുന്നു. ഏറ്റവുമൊടുവില്‍ ഓഗസ്‌റ്റില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത് ഫോണ്‍ വിളിച്ച മൂന്ന്‍ പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുംബൈയിലെ രണ്ട് ലാന്റ് ഫോണില്‍ നിന്നും കേരളത്തിലെ ഒരു മൊബൈയില്‍ ഫോണില്‍ നിന്നുമാണ് കുമ്പളയിലെ ഭാര്യവീട്ടില്‍ വിളിച്ചത്. റിക്കാര്ഡ്ി ചെയ്‌ത ഫോണ്‍ സംഭാഷണത്തില്‍ 'ഫയാസ് ഭായിക്ക് പണം നല്കി് ദിവായില്‍ നിന്നും ശംസുദ്ദീനെ വാങ്ങിക്കുകയെന്ന് പറയുന്നുണ്ട്' ദിവാ എന്നത് മുംബൈ താനെയ്‌ക്കടുതതുള്ള സ്ഥലമാണ്. ഇതേകുറിച്ച് പോലീസ് അന്വേഷിച്ചിട്ടില്ല. ഫബ്രവരിയില്‍ വന്ന ആദ്യ ഫോണ്കോയളില്‍ ശംസുദ്ദീനെ അജ്മീറില്‍ നിന്ന് ഒരു സംഘത്തിന്റെ കൈയ്യില്നി്ന്നും മൊചിപ്പിച്ചതാണെന്ന് പറഞ്ഞിരുന്നു. ഫോണില്‍ ഹിന്ദിയില്‍ സംസാരിച്ച ആളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
അധോലോക മാഫിയ സംഘമാണ് ശംസുദ്ദീനിന്റെ തിരോധാനത്തിന് പിന്നിലെന്ന് സംശയിക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷിച്ചാല്‍ മാത്രമേ മഹാരാഷ്ട്ര ബന്ധമുള്ള യഥാര്ത്ഥ സൂത്രധാരനെ കണ്ടെത്താന്‍ കഴിയുകയുള്ളുവെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ കെ.പി മുഹമ്മദ് റാഫി, പി.കെ.അശോകന്‍, ഇ.എം.ഇബ്രാഹിം, കെ.എം.അബ്ദുല്ല, കെ.എം.മുഹമ്മദ് കുഞ്ഞി, കെ.എം.മുനീര്‍, അബ്ദുല്‍ കലാം സഹദുള്ള, കെ.എം.ബദറുദ്ദീന്‍ എന്നിവരും ശംസുദ്ദീന്റെ മക്കളായ രണ്ടാം ക്ലസ്സ് വിദ്യാര്ത്ഥി നി റോസ്‌ബിനയും, നാല് വയസ്സുകാരന്‍ മുഹമ്മദ് ഫര്ഹാലനും സംബന്ധിച്ചു
Reported By: http://www.kasaragodvartha.com/
On 31 Aug 2009



1 comment:
ക്രൈംബ്രാഞ്ചിനെകൊണ്ട് അന്യെഷിപ്പിക്കുന്നതിവേണ്ട നടപടികള്‍ ബന്ധപ്പെട്ടവര്‍ ത്വരിതപ്പെടുത്തണം.
ഷംസു എവിടെയായിരുന്നാലും എത്രയും പെട്ടെന്ന് തിരിച്ചുവരാന്‍ പടചോനോദ് പ്രാര്‍ത്ഥിക്കുന്നു. എല്ലാവരും പ്രാര്‍ത്ഥിക്കുക ... പ്രതേകിച്ച് ഇ റമദാന്‍ മാസത്തില്‍...
Post a Comment